തിരുവനന്തപുരം: വിദ്വേഷ പ്രസംഗകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസിന് മറുപടിയുമായി മുൻ എം.എൽ.എ പി.സി. ജോർജ്. അനാരോഗ്യം കാരണം നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് ജോർജ് പൊലീസിന് മറുപടി നൽകി. പൊലീസ് നിർദ്ദേശിക്കുന്ന മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ജോർജ് വ്യക്തമാക്കി. ജോർജിന് വീണ്ടും പൊലീസ് നോട്ടീസ് നൽകും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നാളെ പങ്കെടുക്കാനിരിക്കെയാണ് പി സി ജോർജിന് പൊലീസ് ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ നോട്ടീസ് നൽകിയത്.വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി നാളെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു പൊലീസിൻ്റെ നിർദേശം
തൻ്റെ പ്രചാരണം തടയാൻ ചോദ്യം ചെയ്യൽ മറയാക്കിയ സർക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |