അമ്പലപ്പുഴ : അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിന് എത്തിയ ഭക്തന്റെ ബൈക്ക് മോഷണം പോയി. അമ്പലപ്പുഴ കോമന പൈനിക്കംപറമ്പിൽ കെ.സതീശന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 04 എക്സ് 9794 ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്. രാവിലെ 6ഓടെ സതീശന്റെ ജ്യേഷ്ഠൻ രാജീവ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി പടിഞ്ഞാറെ നടയിൽ പാർക്ക് ചെയ്ത്ത് ശേഷം തിരികെ എത്തിയപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അടുത്ത കാലത്തായി അമ്പലപ്പുഴയിൽ ബൈക്ക് മോഷണം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടു ദിവസം മുമ്പ് പായൽക്കുളങ്ങര ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബൈക്ക് മോഷണം പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |