കുട്ടനാട് : കേരള കോൺഗ്രസ് പ്രവർത്തന ഫണ്ടും മെമ്പർഷിപ്പും ഏറ്റുവാങ്ങുന്ന യോഗം ജില്ല പ്രസിഡന്റ് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കോയിപ്പള്ളിയിൽ നിന്നും നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് കളത്തിൽ ഫണ്ടും മെമ്പർഷിപ്പും ഏറ്റുവാങ്ങി. സംസ്ഥാന നേതാക്കളായ റോയി ഊരാംവേലി ,ജോസ് കാവനാട്, പ്രകാശ് പനവേലി, സണ്ണി തോമസ് കളത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട്, ബാബു പാറക്കാടൻ, സി.ടി. തോമസ്, ജോസഫ് കുഞ്ഞ് എട്ടിൽ, പി.സി.ജോസഫ്, സുജ ട്രീസ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |