ചങ്ങനാശേരി. സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അഭിപ്രായപെട്ടു. ചങ്ങനാശേരി വൈ.എം.സി.എ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈ.എം.സി.എ.സ്ഥാപക പ്രസിഡന്റ് പ്രൊഫ.എസ്.എബ്രഹാമിന്റെ ഫോട്ടോ അനാച്ഛാദനം വൈ.എം.സി.എ കേരള റീജിയൺ ചെയർമാൻ ജോസ് ജി.ഉമ്മൻ നിർവഹിച്ചു. ജോർജ് മാത്യു സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.പ്രസിഡന്റ് ജോസ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കുര്യൻ തൂമ്പുങ്കൽ, ഡോ.സാം എബ്രഹാം, ജോർജ് എബ്രഹാം, കെ.പി.മാത്യു, എം.എം മാത്യു, എം.ജി.കുര്യാക്കോസ്, പൗലോസ് ചെറിയാൻ, ജോസ് ആയിരമല, ജോണിച്ചൻ കൂട്ടുമ്മൽകാട്ടിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |