SignIn
Kerala Kaumudi Online
Thursday, 19 September 2024 5.58 PM IST

301ൽ നിന്ന് 57-ാം റാങ്കിലേക്ക്: ആൽഫ്രഡ് വേറെ ലെവൽ

Increase Font Size Decrease Font Size Print Page

cpz-upsc-alfred


ചെറുപുഴ(കണ്ണൂർ): കഴിഞ്ഞ തവണ നേടിയ 301-ാം റാങ്കിൽ നിന്നും ഇത്തവണ കഠിനാധ്വനത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്കിലേക്ക് ഉയർന്ന് കണ്ണൂർ ചെറുപുഴ സ്വദേശിയായ ഒ.വി. ആൽഫ്രഡ്. ഒരപ്പനിയിൽ ഒ.ജെ.വിൻസെന്റ് ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് ആൽഫ്രഡ്.

ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ, സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദപഠനം പൂർത്തിയാക്കിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തെ ഐ ലേൺ അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം നേടിയിരുന്നു. നിലവിൽ ഗാസിയാബാദ് നാഷണൽ പോസ്റ്റൽ അക്കാഡമിയിൽ ട്രെയിനിയാണ് ആൽഫ്രഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ALFRED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.