l സ്കൂൾ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം.
l വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകരുത്.
l സ്കൂൾ പരിസരങ്ങളിൽ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കണം.
l സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങളില്ലെന്നും സ്കൂൾ അധികൃതർ ഉറപ്പാക്കണം.
l സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ബോധവത്കരണ ക്ലാസ് .
l കുട്ടികളെ സ്കൂളിൽ എത്തിച്ചശേഷം സ്വകാര്യവാഹനങ്ങൾ സ്കൂളിന് സമീപത്തെ റോഡരികിൽ പാർക്ക് ചെയ്യരുത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പരിശോധിക്കാൻ അപ്രതീക്ഷിത വാഹന പരിശോധന
l സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന്, പുകയില ഉത്പന്ന വിൽപ്പന കർശനമായി തടയണം .
l സ്കൂൾ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്ക്കെതിരെ നിരീക്ഷണം ശക്തമാക്കണം.
l കുട്ടികൾക്കെതിരെയുളള ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പ്രത്യേക ശ്രദ്ധ
l സൈബർ സുരക്ഷ, സ്വയം പ്രതിരോധ പരിശീലനം, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം എന്നിവയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.
ശ്രദ്ധിക്കാൻ
l യൂണിഫോം നിർബന്ധം
l കുട്ടികൾ കൃത്യമായി മാസ്ക് ധരിക്കണം, സാനിറ്റൈസർ കരുതണം.
l ഭക്ഷണം, വെള്ളം എന്നിവ കഴിവതും പങ്കിടരുത്
l പ്ളാസ്റ്റിക് കുപ്പിയോ പാത്രങ്ങളോ കൊണ്ടുവരാൻ പാടില്ല
l പേന, പെൻസിൽ തുടങ്ങിയവ കൈമാറ്റം ചെയ്യരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |