കൊളംബോ : ഇന്ധനക്ഷാമത്തിൽ വലയുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യയിൽ നിന്ന് 40,000 മെട്രിക് ടൺ ഡീസൽ കൂടി എത്തി. ഇന്ധന ഇറക്കുമതിയ്ക്കായി 50 കോടി ഡോളർ വായ്പയ്ക്ക് ശ്രീലങ്ക ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.
അതേ സമയം, രാജ്യത്ത് ഇന്ധന, പാചകവാതക വില കുറഞ്ഞേക്കുമെന്നും അടുത്ത ഒരു മാസത്തേക്ക് രാജ്യത്തിന് വേണ്ട ഇന്ധനം സ്റ്റോക്ക് ചെയ്തെന്നും കേന്ദ്ര ബാങ്ക് ഗവർണർ പി. നന്ദലാൽ വീരസിംഗെ പറഞ്ഞു. രാജ്യത്ത് നിലവിൽ രാഷ്ട്രീയ, സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്നും വീരസിംഗെ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |