തിരുവനന്തപുരം: വലിയതുറ പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധികളിൽ അനധികൃത മദ്യവില്പന നടത്തിയ രണ്ടു പേർ അറസ്റ്റിലായി. പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരുന്നെല്ലി ജംഗ്ഷന് സമീപം മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ ഷിബുവിനെ (42) 82 കുപ്പികളിലായി 41 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അറസ്റ്റു ചെയ്തു. വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചുതോപ്പ് എഫ്.സി.ഐ ഗോഡൗണിന് സമീപം സെൽവനെ (42) 57 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 36 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റു ചെയ്തു.
ശംഖുംമുഖം അസി.കമ്മീഷണർ.ഡി.കെ പൃഥിരാജ്, വലിയതുറ എസ്.എച്ച്.ഒ ടി.സതീഷ്കുമാർ, എസ്.ഐ അഭിലാഷ്.എം, എ.എസ്.ഐ സുരേഷ്, പൂന്തുറ എസ്.ഐമാരായ വിമൽ, അനുരൂപ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ രാജേഷ്, പ്രേംകുമാർ, ശ്യാംബാനു, ഷാബു, അരുൺ പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |