തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചതായി സഹകരണമന്ത്രി വി. എൻ. വാസവൻ അറിയിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 മുതൽ സെപ്തംബർ 31 വരെയായിരുന്നു. കൊവിഡ് കാരണം മെയ് 31വരെ നീട്ടിയതാണ് വീണ്ടും ഒരുമാസത്തേക്ക് കൂടി നീട്ടിയത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |