കാസർകോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പട് ള ഗവ: ഹയർ സെക്കൻഡറി സ്കൂൾ, മേൽപറമ്പിലെ ആശ്വാസ് വൈദ്യന്റെ സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന ഔഷധ സസ്യത്തോട്ടത്തിന്റെ ഉദ്ഘാടനം കാസർകോട് നർക്കോട്ടിക് സെൽ ഡിവൈ. എസ്.പി എം' എ മാത്യു നിർവ്വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് പി. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ജോയ് . ടി, എസ്.എം.സി ചെയർമാൻ സി.എച്ച്.അബൂബക്കർ , സ്കൂൾ വികസന സമിതി ചെയർമാൻ കെ.എം. സെയ്ദ് , സീനിയർ അസിസ്റ്റന്റ് സി.എ മുഹമ്മദ് ഹനീഫ, സ്റ്റാഫ് സെക്രട്ടറി യു. പ്രദീപ് കുമാർ സ്കൂൾ സീഡ് കോർഡിനേറ്റർ രാമചന്ദ്രൻ വേട്ടറാഡി, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഫാത്തിമനുഹ, അയിഷ അബ്ദുൾ അസീസ്, ഷാഹിദ്,തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |