അമ്പലപ്പുഴ: ആനന്ദേശ്വരം - ഇല്ലിച്ചിറ റോഡ് കേന്ദ്രീകരിച്ചു മയക്കുമരുന്ന്, കഞ്ചാവ് സംഘങ്ങൾ തമ്പടിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നതായി പരാതി . റോഡിലൂടെ പോകുന്ന യുവതികളെയും വിദ്യാർത്ഥിനികളേയും അസഭ്യം പറയുകയും യാത്രയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു. നിരവധി തവണ പൊലീസിൽ പരാതി കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ആനന്ദേശ്വരം കിഴക്ക് പുതുവച്ചിറവീട്ടിൽ അനീഷിനെ (40) തടഞ്ഞു നിർത്തി അസഭ്യം പറയുകയും മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. അനീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |