ഇസ്താംബുൾ : ടർക്കി ഇനി മുതൽ 'തുർക്കിയെ" എന്ന് അറിയപ്പെടും. യു.എൻ രേഖകളിൽ പുതിയ പേരിലായിരിക്കും രാജ്യം അറിയപ്പെടുക. പ്രസിഡന്റ് റജബ് തയ്യിപ് എർഡോഗന്റെ ആവശ്യം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതോടെയാണ് പേര് മാറ്റത്തിന് തീരുമാനമായത്. മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പേര് മാറ്റത്തിനായി അപേക്ഷിക്കുമെന്ന് തുർക്കിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യത്തിന്റെ പേര് മാറ്റിയതായി എർഡോഗൻ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളിലും ഇനി മുതൽ തുർക്കിയെ എന്നാകും ചേർക്കുക. രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണം ടർക്കി പക്ഷിയുടെ പേരിനോടുള്ള സാമ്യമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |