SignIn
Kerala Kaumudi Online
Thursday, 19 September 2024 8.02 AM IST

പി.സി. ജോർജ് നാളെ ഹാജരാകണം

Increase Font Size Decrease Font Size Print Page
pc-george-

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് പി.സി. ജോർജിന് ഫോർട്ട് അസി. കമ്മിഷണർ ഷാജി വീണ്ടും നോട്ടീസ് നൽകി. രാവിലെ രാവിലെ 11ന് ഹാജരാകാനാണ് നിർദ്ദേശം. പി.സി. ജോർജ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ മതവിദ്വേഷപരാമർശത്തെ തുടർന്നാണ് പി.സി. ജോർജിനെതിരെ മുസ്ളിംലീഗും കോൺഗ്രസും പരാതി നൽകിയത്. കേസിൽ മേയ് 29ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും തൃക്കാക്കരയിലെ പ്രചാരണത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടറെ കാണണമെന്നുമായിരുന്നു പി.സി. ജോർജിന്റെ മറുപടി. എന്നാൽ ജോർജിന്റെ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PC GEORGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.