തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസിന് ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘുറായി അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ അവാർഡ് ജൂലായിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുമെന്ന് അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അറിയിച്ചു. ഭോപ്പാൽ വിഷവാതക ദുരന്തത്തിന്റെ ഭീതിദമുഖങ്ങളും മദർതെരേസയുടെ കാരുണ്യഭാവങ്ങളും ഇന്ത്യൻ ഭരണചക്രം തിരിച്ചവരുടെ അപൂർവമുഖങ്ങളും ജനമനസിൽ ചിരപ്രതിഷ്ഠ നേടിയത് പദ്മശ്രീ ജേതാവായ രഘുറായിയുടെ ക്യാമറക്കണ്ണുകളിലൂടെയാണ്. തോമസ് ജേക്കബ്, ഡോ.സെബാസ്റ്റ്യൻ പോൾ, പ്രശസ്ത ഫോട്ടോഗ്രാഫർ സരസ്വതി ചക്രബർത്തി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |