SignIn
Kerala Kaumudi Online
Friday, 26 April 2024 9.14 AM IST

റേഷൻ വ്യാപാരികളെ സർക്കാർ വിസ്മരിക്കില്ല: മന്ത്രി ദേവർകോവിൽ

ration

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ ജനങ്ങൾക്ക് അന്നം നൽകിയ റേഷൻ വ്യാപാരികളെ സർക്കാർ വിസ്മരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. റേഷൻ വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഭക്ഷ്യമന്ത്രിയെ ധരിപ്പിപ്പിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഭക്ഷ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന എം.വി.ബഷീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോൺസൺ വിളവിനാൽ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ.റഹീം എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, കെ.സി.അബു, പവിത്രൻ കൊയിലാണ്ടി, സി.മോഹൻ പിള്ള, സി.വി.മുഹമ്മദ്, സെബാസ്റ്റ്യൻ ചുണ്ടയിൽ, പവിത്രൻ തലശ്ശേരി, ഉണ്ണികൃഷ്ണ പിള്ള ,ടി.പി.ഗോപാലകൃഷ്ണൻ, ജോസ് കാവനാടൻ, എ.എ.റഹീം എന്നിവരും പ്രസംഗിച്ചു. ഇന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.