തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് നാളെ രാവിലെ 10ന് സ്പെൻസർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. പ്രകടനം പാളയം രക്തസാക്ഷി മണ്ഡപം ചുറ്റി സെക്രട്ടേറിയറ്റ് സമരഗേറ്റിലെത്തും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മാർച്ചിന് നേതൃത്വം നൽകും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും. തുടർന്ന് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും 32ഇന അവകാശ പത്രിക സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |