കൊച്ചി : വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന എൽ.ഒ.പി സ്കീം നിമിത്തം ഖജനാവിനുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന വിധി നടപ്പാക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം ആത്മാർത്ഥത കാണിച്ചില്ലെന്ന് ഹൈക്കോടതി. അർദ്ധമനസോടെ കൃഷി മന്ത്രാലയം നടത്തിയ പ്രവർത്തനങ്ങൾ അപലപനീയമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
വിദേശ ട്രോളറുകർ മൂ
ലമുണ്ടാകുന്ന നഷ്ടം കണക്കാക്കണമെന്ന വിധി പാലിച്ചില്ലെന്നാരോപിച്ച് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. 2017ലാണ് ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കാൻ ഹൈക്കോടതി വിധിച്ചത്.
ഒന്നര വർഷം കഴിഞ്ഞ് കോടതിയലക്ഷ്യ ഹർജി വന്നപ്പോഴാണ് ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി ആദ്യയോഗം ചേർന്നത്. റിപ്പോർട്ട് സമയബന്ധിതമായി നൽകാത്തതിനാൽ ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് ഡെവലപ്മെന്റ് കമ്മിഷണർ ഡോ. പോൾ പി. പാണ്ഡ്യൻ നേരിട്ട് ഹാജരായിരുന്നു. തുടർന്നാണ് റിപ്പോർട്ട് നൽകിയത്. ഇന്നലെയും പോൾ പാണ്ഡ്യൻ ഹാജരായി. റിപ്പോർട്ട് നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ഫലപ്രദമായ സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി.
റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ ചിലത്
ആഴക്കടൽ മത്സ്യബന്ധനത്തിന്റെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്താനും വീഴ്ച വരുത്തുന്ന ഒാപ്പറേറ്റർമാർക്കെതിരെ ശിക്ഷാ നടപടിയെടുക്കാനും സംവിധാനം വേണം.
ആഴക്കടൽ മത്സ്യബന്ധനത്തിന് പരിധിയും ശാസ്ത്രീയ നടപടികളും അനിവാര്യം.
വിദേശ ട്രോളറുകൾക്ക് അനുമതി നൽകുന്നത് മുതൽ മത്സ്യബന്ധനം അടക്കമുള്ള നടപടികൾക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |