ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന 2022ലെ ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പൊലീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ https://ssc.nic.in ൽ. അവസാന തീയതി ജൂൺ 16.
നോർത്ത് ഈസ്റ്റിൽ അപ്രൈന്റസർ
ന്യൂഡൽഹിനോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ 5636 അപ്രൈന്റസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ജൂൺ 30. വിശദവിവരങ്ങൾ nfr.indianrailways.gov.inൽ. പത്താംക്ളാസിൽ 50 ശതമാനം മാർക്കും ഐ.ടി.ഐ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. ഈ മാർക്കുകളുടെ അടിസ്ഥാനത്തിലാണ് യോഗ്യതാപട്ടിക തയ്യാറാക്കുക. പ്രായപരിധി 24. അപേക്ഷാഫീസ് 100.
പവർ ഗ്രിഡിൽ
അസിസ്റ്റന്റ് ഓഫീസർ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്സിന് ജൂൺ 25 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ. ഹെൽപ്പ്ലൈൻ നമ്പർ: 9961708951, 04712593960
പഞ്ചായത്ത് സെക്രട്ടറിയാകാം
ന്യൂഡൽഹി: ജമ്മു ആൻഡ് കാശ്മീർ സർവീസ് സെലക്ഷൻ ബോർഡ് (ജെ.കെ.എസ്.എസ്.ബി) റൂറൽ ഡെവലപ്പ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് വകുപ്പിൽ 1395 പഞ്ചായത്ത് സെക്രട്ടറി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 40. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് ₹500, എസ്.സി, എസ്.ടി, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് ₹400 രൂപ. അപേക്ഷയും വിശദാംശങ്ങളും jkssb.nic.in ൽ
രാജസ്ഥാൻ പി.എസ്.സിയിൽ
രാജസ്ഥാൻ പബ്ളിക്ക് സർവീസ് കമ്മിഷൻ (ആർ.പി.എസ്.സി) ഹോസ്പിറ്റൽ മാനേജ്മെന്റ് മേഖലയിലെ 55 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയും rpsc.rajasthan.gov.in ൽ. ജൂൺ 29 വരെ അപേക്ഷിക്കാം. ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെന്റിൽ എം.ബി.എ, പി.ജി.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഐ.സി.പി.ആർ ഒഴിവുകൾ
ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒഫ് ഫിലോസഫിക്കൽ റിസർച്ചിൽ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ, പ്രോഗ്രാം ഓഫീസർ, സൂപ്രണ്ട്, അസിസ്റ്റന്റ് എന്നീ പോസ്റ്റുകളാണ്. വിശദവിവരങ്ങളും അപേക്ഷയും www.icpr.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
നിഷിൽ സയന്റിസ്റ്റ്
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ (നിഷ്) ലീഡ് പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ്, ഡിസൈൻ ആൻഡ് ഇന്നൊവേഷൻ ഫെല്ലോ, റീഹാബിലിറ്റേഷൻ പ്രൊഫഷണൽ/ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സീനിയർ എൻജിനിയർ ഒഴിവുണ്ട്. സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം.
ഒമാനിൽ അദ്ധ്യാപിക
ഒമാൻ: ഒമാനിലെ പ്രമുഖ സ്കൂളിൽ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ അപേക്ഷിക്കാം. സ്ത്രീകൾക്ക് അസി. പ്രിൻസിപ്പൽ ഒഴിവിലേക്ക് അപേക്ഷിക്കാം. സയൻസ്, ഇംഗ്ളീഷ്, മാത്സ് ബിരുദവും ബി.എഡും വേണം. വൈസ് പ്രിൻസിപ്പലായി അഞ്ചുവർഷത്തെ പരിചയം അഭികാമ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. പ്രായപരിധി 48. പ്രൈമറി ഇൻചാർജിന്റെ പോസ്റ്റും സ്ത്രീകൾക്കുള്ളതാണ്. സയൻസ്, ഇംഗ്ളീഷ്, മാത്സ് ബിരുദം, ബി.എഡ് മോണ്ടിസോറി സർട്ടിഫിക്കറ്റ്, അഞ്ചുവർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. പ്രായപരിധി 45. ഫിസിക്സിൽ പിജിയും സയൻസിൽ ബി. എഡുമുള്ളവർക്ക് അപേക്ഷിക്കാം. www.odepc.kerala.gov.in
അപ്രന്റീസ് നിയമനം
ബിലാസ്പൂർ: സൗത്ത് ഈസ്റ്റ് സെൻട്രൽ 465 ഒഴിവുകൾ. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെയുടെ ബിലാസ്പൂർ ഡിവിഷനിൽ 465 ട്രേഡ് അപ്രസന്റീസ് ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. കാർപെന്റർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രീഷ്യൻ ഇലക്ട്രോണിക്ക് മെക്കാനിക്ക്, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, പ്ളംബർ, മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്കർ, ഡിജിറ്റൽ ഫോട്ടോഗ്രാഫർ തുടങ്ങിയ ഒഴിവുകളാണ്. അമ്പതുശതമാനം മാർക്കോടെ പത്താം ക്ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ പാസാകണം. പ്രായം 15-24.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |