ആലപ്പുഴ: നഗരസഭാ പരിധിയിലുള്ള സ്കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധനയുടെ ഭാഗമായി നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.വിനീത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ്, കൗൺസിലർ ബി.നസീർ എന്നിവരുടെ നേതൃത്വത്തിൽ ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്കൂൾ സന്ദർശിച്ചു. കുരുന്നുകൾക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു. തിരുവനന്തപുരത്തും കായംകുളത്തുമുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നാണ് നഗരസഭാ ഭരണാധികാരികളുടെ സന്ദർശനം. അടുത്ത ദിവസങ്ങളിൽ നഗരസഭാ പരിധിയിലുള്ള മറ്റ് സ്കൂളുകളിലും സന്ദർശനവും ഗുണനിലവാര പരിശോധനയും നടത്തുമെന്ന് പി.എസ്.എം ഹുസൈൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |