SignIn
Kerala Kaumudi Online
Saturday, 27 April 2024 10.01 AM IST

മാസ്‌കില്ലേൽ വിമാനത്തിൽ കയറ്റില്ല

mask

ന്യൂഡൽഹി: വിമാനത്തിലും വിമാനത്താവളത്തിലും യാത്രക്കാർ മാസ്ക് ധരിക്കുന്നത് കർശനമാക്കി സിവിൽ വ്യോമയാന മന്ത്രാലയം. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാനത്തിൽ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

വിമാനം പുറപ്പെടും മുമ്പ് യാത്രക്കാർ മാസ്‌ക് ധരിച്ചെന്ന് ജീവനക്കാർ ഉറപ്പാക്കണം. വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിടണം. വിമാനം പുറപ്പെട്ട ശേഷമാണ് അനുസരണക്കേടെങ്കിൽ 'അച്ചടക്കമില്ലാത്ത' യാത്രക്കാരനായി കണക്കാക്കി പിഴ ചുമത്തി, യാത്രാ വിലക്കേർപ്പെടുത്തണം.

ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർ മാസ്‌ക് ധരിക്കുന്നില്ലെന്ന ഒരു സിറ്റിംഗ് ജഡ്‌ജിന്റെ പരാതി പരിഗണിച്ചാണ് ജൂൺ മൂന്നിന് ഡൽഹി ഹൈക്കോടതി സിവിൽ വ്യോമയാന മന്ത്രാലയത്തിന് കർശന നിർദ്ദേശം നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MASK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.