നെടുമങ്ങാട്: നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.ടി. റാസിത്, നെടുമങ്ങാട് ഡിവൈ.എസ്.പി. സുൽഫിക്കർ എന്നിവരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ വെഞ്ഞാറമൂട് മണലിമുക്ക് എസ്.എസ് മൻസിലിൽ ഷംനാദി (33)ന്റെ മഹിന്ദ്ര മറാസ കാറിൽനിന്ന് 5 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വിപണിയിൽ ഇതിന് രണ്ടര ലക്ഷത്തോളം രൂപ വിലവരും. നെടുമങ്ങാട് ഗവ.യു.പി.സ്കൂളിന് മുന്നിൽ ഇടപാടുകരെ കാത്തുനിൽക്കവേയാണ് ഇയാൾ പിടിയിലായത്. നേരത്തെ, നെടുമങ്ങാട്, വലിയമല, പാലോട്, വിതുര, ആര്യനാട്, വട്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. ഈ കടകൾക്ക് ഇയാളാണ് ഇവ നൽകിയിരുന്നത്.നെടുമങ്ങാട് സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, സബ് ഇൻസ്പെക്ടർ ഷിബു, എ.എസ്.ഐ മാരായ സജു, സുനിലാൽ, സതികുമാർ, ഉമേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |