തിരുവനന്തപുരം: ബിഗ്ബോസ് സൂപ്പർസ്റ്റാർ ഡോ. റോബിൻ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകൾ കേരളകൗമുദിയുടെ കൗമുദി മൂവീസ് യൂട്യൂബ് ചാനലിലൂടെ ആദ്യത്തെ ആറു മണിക്കൂറിനുള്ളിൽ കണ്ടത് 6 ലക്ഷത്തിലേറെ പേർ. ഡോ. റോബിനുമായി കിടിലം ഫിറോസ് നടത്തിയ ഈ അടിപൊളി അഭിമുഖം യൂട്യൂബിലെ 'ട്രെൻഡിംഗ് വൺ' വീഡിയോയാണ് ഇപ്പോൾ. ബിഗ് ബോസിലെ ഇതുവരെ പറയാത്ത രഹസ്യങ്ങൾ കൂടി വെളിപ്പെടുത്തുന്നതാണ് പ്രത്യേക അഭിമുഖം. ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ പുറത്താക്കലും ആദ്യത്തെ വാക്കൗട്ടും നടന്നതും റോബിനുമായി ബന്ധപ്പെട്ടാണ്. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ദിൽഷയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുന്നതിലൂടെ ഒരു പ്രണയരഹസ്യംകൂടി വെളിപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |