ചെറുവള്ളി. എല്ലാ വീടുകളിലും ഉദ്യാനമൊരുക്കുന്നതിന്റെ ഭാഗമായി റെഡ് ചാരിറ്റബിൾ സൊസൈറ്റി ചെറുവള്ളിയിൽ നൂറുവീടുകളിൽ ചെടികളുടെ തൈകൾ നൽകി. നൂറുവീടുകളിൽ അടുത്ത ഓണത്തിന് സ്വന്തം മുറ്റത്തെ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കുകയാണ് ലക്ഷ്യം. കാവുങ്കൽ നിവേദ്യ, നിരഞ്ജന, ഇളയശ്ശേരിയിൽ ദേവി, ഭദ്ര എന്നീ കുട്ടികുളുടെ വീട്ടുവളപ്പിൽ ചെടികൾ നട്ടായിരുന്നു ഉദ്ഘാടനം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായായിരുന്നു പരിപാടി. എന്റെ പൂക്കളം പദ്ധതിയുടെ ചെയർമാൻ എസ്.ബിജു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി.അരുൺകുമാർ, സെക്രട്ടറി കെ.എസ്.ഹരികുമാർ, ഖജാൻജി അരുൺകൃഷ്ണ, കെ.ജി.രാജേഷ്, പി.ജി.രാഹുൽ രാജൻ, എൻ.നിബു, ഹരികൃഷ്ണൻ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |