കോട്ടയം: മീനച്ചിൽ റിവർവാലി പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ആറംഗസമിതിയെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് ഡയറക്ടർ ഇൻ ചാർജ് ആർ.പ്രിയേഷ് നയിക്കും. പ്രളയം അടക്കമുള്ള പുതിയ സാഹചര്യങ്ങൾ പഠിച്ച് ഏറ്റവും അനുയോജ്യമായ പദ്ധതി റിപ്പോർട്ട് തയാറാക്കാനാണ് നിർദേശം. കമ്മിറ്റി ഉടൻ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ഇറിഗേഷൻ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ആർ.ബാജിചന്ദ്രൻ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ എ.ഷാനവാസ്, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.ഡി.സണ്ണി, ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ പി.മുഹമ്മദ് സിദ്ദിഖ്, പ്രോജ്ക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.എം.രാജേഷ് എന്നിവരാണ് മറ്റംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |