ചേർത്തല : നവ സംരംഭകരെ കണ്ടത്തുന്നതിനായി അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെയും മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി ശില്പശാല നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.സി.ഡി.വിശ്വനാഥൻ,ടി.എൻ.നസീമ,ടി.സി.മഹീന്ദ്രൻ,ലൈല ഷാജി,വിനോമ്മ രാജു,നിഷ പ്രദീപ്,കെ.എസ്.ദാമോദരൻ,വി.വിഷ്ണു,കുഞ്ഞുമോൾ ഷാനവാസ്,ഷെജിമോൾ സജീവ്,സ്മിത ബൈജു എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പ് പ്രതിനിധി
സീതാലക്ഷ്മി നന്ദി പറഞ്ഞു. തുടർന്ന് 'വിവിധ വകുപ്പുകളുടെ സംരംഭക പദ്ധതികളും സേവനങ്ങളും" തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |