പോത്തൻകോട്: 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റുചെയ്തു. പെരുമാതുറ പി.എച്ച്.സിക്ക് സമീപം റാഫി മൻസിലിൽ അഫസലിനെയാണ് (31) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി ആറ് മാസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
വിവാഹിതനായ അഫസൽ, താൻ ബന്ധം വേർപെടുത്തിയെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി തന്റെ ഓട്ടോയിൽ പെരുമാതുറയിലുള്ള ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഏറെ നാളായി പെരുമാതുറയിൽ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അഫസൽ. കഠിനംകുളം എസ്.എച്ച്.ഒ. അൻസാരി, എസ്.ഐ സജു, ഗ്രേഡ് എസ്.ഐ ഷാജി, എസ്.സി.പി.ഒ നുജൂമുദ്ദീൻ, ബിജു, സി.പി.ഒ വിഷ്ണു വിജയൻ, ആനന്ദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |