ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമായി തായ്ലൻഡ്. കൃഷിയേയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കാനാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. ഇതോടെ ഭക്ഷ്യപദാർത്ഥങ്ങളിലെ കഞ്ചാവിന്റെ ഉപയോഗവും ഇനി നിയമ വിധേയമാകും.
കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് കഞ്ചാവ് ചെടികൾ വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചാകണം കൃഷി. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുമ്പോൾ കഞ്ചാവിലെ ടെട്രാഹൈഡ്രോകന്നാബിനോളിന്റെ അളവ് 0.2 ശതമാനത്തിൽ താഴെയായിരിക്കണം.
പുതിയ നിയമപ്രകാരം വീടുകളിൽ ആറ് ചട്ടികളിൽ വരെ കഞ്ചാവ് കൃഷി ചെയ്യാം. ഇവ വില്ക്കുകയും ചെയ്യാം. കൂടാതെ, കഞ്ചാവ് കേസിൽ നേരത്തെ അറസ്റ്റിലായ 4,000 പേരെ മോചിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
2018ൽ തായ്ലൻഡിൽ ചികിത്സയ്ക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിരുന്നു. അതേ സമയം, ലഹരിയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ നിരോധനം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |