കൊച്ചി: സുഗന്ധവ്യഞ്ജനങ്ങൾ ഓൺലൈനിൽ വിൽക്കുന്നത് സംബന്ധിച്ച് സ്പൈസസ് ബോർഡും ഫ്ളിപ്കാർട്ടും ധാരണാപത്രം ഒപ്പുവച്ചു. ഈ രംഗത്തെ കർഷകർക്കും ചെറുകിട കൂട്ടായ്മകൾക്കും ദേശീയതലത്തിൽ വിപണി ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്പൈസസ് ബോർഡിന് കീഴിലെ ഫ്ളേവറിറ്റ് സ്പൈസസ് ട്രേഡിംഗിന്റെ ബ്രാൻഡിലുള്ള കുരുമുളക്, കശ്മീരി കുങ്കുമം, തേൻ, കറുവാപ്പട്ട, ഏലം, മഞ്ഞൾ തുടങ്ങിയവ ഓൺലൈനിൽ ലഭ്യമാക്കാൻ സഹകരണത്തിലൂടെ കഴിയും.
ധാരണാപത്രം ഒപ്പുവച്ച ചടങ്ങിൽ സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ, സ്പൈസസ് ബോർഡ് കൊച്ചി റിസർച്ച് ഡയറക്ടർ ഡോ.എ.ബി.രമശ്രീ, ഫ്ളിപ്കാർട്ട് ഗ്രൂപ്പ് കോർപ്പറേറ്റ് അഫയേഴ്സ് ഡയറക്ടർ നീൽ ക്രിസ്റ്റഫർ കാസ്റ്റലീനോ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |