SignIn
Kerala Kaumudi Online
Thursday, 19 September 2024 9.34 AM IST

ശബ്ദരേഖയിൽ ഷാജ് കിരണിനോട് സ്വപ്ന: 'നമ്മളെ വച്ച് മറ്റൊരാൾ പൈസ വാങ്ങുന്നു'

Increase Font Size Decrease Font Size Print Page

v

സ്വപ്ന-ഷാജ് ടെലഫോൺ സംഭാഷണത്തിൽ നിന്ന്:

ഷാജ്: . നിങ്ങൾ സ്ട്രഗിൾ ചെയ്യുന്നു, അല്ലെങ്കിൽ കീഴടങ്ങണം. വെറുതെ കീഴടങ്ങാതെ നല്ലൊരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം.

സ്വപ്ന: ആരിൽ നിന്ന് വാങ്ങിക്കാൻ. ആരെ അറിയാം നമുക്ക്. സത്യം പറ. എമൗണ്ട് വാങ്ങിക്കാൻ ആരെ അറിയാം.

ഷാജ്: ഇതിപ്പോ, നിങ്ങൾ പറഞ്ഞിട്ട് ആർക്കാ ഡാമേജ് ഉണ്ടായത്. ചെയ്യാത്ത തെറ്റിന് നിങ്ങൾ എന്തിന് ജയിലിൽ പോയി. നിങ്ങൾ അതിനൊരു കോംപൻസേഷൻ വാങ്ങിക്കണം. നിങ്ങളെ വെച്ച് വേറെ ഒരാൾ പൈസ മേടിച്ചുകൊണ്ടുപോകും. നിങ്ങളെ വെറുതെ ബലിയാടാക്കികൊണ്ടു നടക്കുന്നുവെന്നെ ഉള്ളൂ.

സ്വപ്ന: രാവിലെ മുതൽ പറയുന്നത് ഇതാണ്. നമ്മളെ വച്ച് ആരോ പൈസ വാങ്ങുന്നുവെന്ന്.

ഷാജ്: . ഇപ്പോ എ.ഡി.ജി.പി വിളിച്ചില്ലേ. വാ, പോയി അദ്ദേഹത്തെ മീറ്റ് ചെയ്യൂ.

സ്വപ്ന : നികേഷ് വരാന്നല്ലേ പറഞ്ഞത്

ഷാജ്: നികേഷ് നമ്മുടെ ഓഫീസിലേക്കായിരിക്കില്ല വരിക. ഇവിടെ വന്ന് പേഴ്സണലായിട്ടായിരിക്കും മീറ്റ് ചെയ്യുക. ഇന്ന് വൈകുന്നേരത്തിനുള്ളിൽ നികേഷ് അവിടെ വരും.

സ്വപ്ന: ഷാജിയെ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. എന്തു ചെയ്യണമെന്ന് പ്ലീസ് അഡൈ്വസ് മി. എന്നോട് അവർ പറഞ്ഞതല്ലേ കേസെടുക്കില്ലെന്ന്. കേസെടുത്തെന്ന് പറയുന്നു. ഇന്നു രാത്രി അവരെന്നെ അറസ്റ്റ് ചെയ്താൽ...

ഷാജ്: ഇന്ന് രാത്രി അറസ്റ്റ് ചെയ്യില്ല. നാളെ ഉച്ചവരെ കാത്തിരിക്ക്.

ഷാജ്: സ്വപ്നയെ തൊടരുത്. അവനെ അറസ്റ്റ് ചെയ്താലും കുഴപ്പമില്ല എന്നു പറഞ്ഞിട്ടാ ഞാൻ ഇപ്പോഴും നിൽക്കുന്നത്. ഗെയിം മാറി. ചെറിയ ഗെയിമല്ല ഇപ്പോൾ. ഇത്രയും നാൾ ഡിയറിന്റെ കൂടെ ആളില്ലായിരുന്നു. ഇപ്പോൾ ഞാൻ കണക്ടഡ് ആണ്. സൂയിസൈഡ് ചെയ്യാൻ പോയാൽ ഞാൻ അവിടെവന്ന് നിന്നെ കൊല്ലും എന്നിട്ട് ഞാനും ചാവും.

സ്വപ്ന: ഞാനെന്ത് ചെയ്യണം. ഞാൻ മാനസികമായി തകർന്നിരിക്കുകയാണ്.

ഷാജ്: ഒന്നും ചെയ്യണ്ട. ഒരുമിച്ച് ഫേയ്സ് ചെയ്യണം. ചിലപ്പോൾ അറസ്റ്റുണ്ടാകും. കുറച്ചു കാലം എന്തായാലും ബുദ്ധിമുട്ടേണ്ടിവരും. ആ പാവം ചെറുക്കൻ ബലിയാടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUDIO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.