അമ്പലപ്പുഴ: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പതിനഞ്ച് മസ്ജിദുകൾക്ക് മുന്നിൽ വിശ്വാസികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ. സലിം ചക്കിട്ടപറമ്പിൽ , ജനറൽ സെക്രട്ടറി സലിം എം. മാക്കിയിൽ , രക്ഷാധികാരി അഡ്വ എ.നിസാമുദീൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |