കൊല്ലം: കശുഅണ്ടി രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും പുനരുദ്ധാരണത്തിനുള്ള കരട് മാസ്റ്റർ പ്ലാൻ തയ്യാറായി.കൃത്യമായ കാരണങ്ങളില്ലാതെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഫാക്ടറികൾ ഏറ്റെടുക്കൽ, കാഷ്യു കോർപ്പറേഷനെയും കാപ്പെക്സിനെയും സ്വയം പര്യാപ്തതയിലെത്തിക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യം.
2030 -നുള്ളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് മാസ്റ്റർ പ്ലാനിൽ .സർക്കാരിൽ നിന്ന് 200 കോടിയാണ് പ്രതീക്ഷിക്കുന്നത്.ആദ്യ രണ്ട് വർഷത്തിനിടയിൽ തൊഴിലാളികൾക്ക് ജോലി നഷ്ടമാകാത്ത തരത്തിൽ ഭാഗിക യന്ത്രവത്കരണം നടപ്പാക്കി ഉത്പാദനവും ഗുണനിലവാരവും വർദ്ധിപ്പിക്കും. കാഷ്യു ഫെനി അടക്കമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും വിപണിയിലിറക്കും.തുടർന്നുള്ള മൂന്ന് വർഷത്തിനിടയിൽ, അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ ഏറ്റെടുത്തു തുടങ്ങും.3000 തൊഴിലാളികളെക്കൂടി നിയമിക്കും. അവസാന മൂന്ന് വർഷം കൂടുതൽ സ്വകാര്യ ഫാക്ടറികൾ ഏറ്റെടുക്കലും യന്ത്രവത്കരണവുമാണ്..
തൊഴിൽ
ഉറപ്പാക്കും
#നിലവിൽ ഇരു പൊതുമേഖലാ സ്ഥാപനങ്ങൾക്കും എല്ലാവർഷവും 40 കോടി രൂപ സർക്കാർ നൽകുന്നുണ്ട്
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതോടെ ഫാക്ടറി നവീകരണത്തിനും ബ്രാൻഡ് ബിൽഡിംഗിനുമുള്ള സർക്കാർ സഹായം നിറുത്തും
# മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടിടുള്ള പദ്ധതികൾക്ക് പണം അനുവദിക്കും
#തോട്ടണ്ടി ക്ഷാമവും വൻവിലവർദ്ധനവുമില്ലെങ്കിൽ തൊഴിലാളികൾക്ക് സ്ഥിരം ജോലി
#തോട്ടണ്ടി കൃത്യമായി എത്തിക്കാൻ കാഷ്യുബോർഡുമായി ചേർന്നുള്ള എക്സ്ക്രൂ അക്കൗണ്ടിൽ പരിപ്പ് വിറ്റ് കിട്ടുന്ന തുകയുടെ ഒരു ഭാഗം നിക്ഷേപിക്കും
ഫാക്ടറികൾ
കാഷ്യു കോർപ്പറേഷൻ - 30
കാപ്പെക്സ് - 10
സ്വകാര്യം - 820
അടഞ്ഞുകിടക്കുന്നവ - 700
കാഷ്യു കോർപ്പറേഷനിൽ പന്ത്രണ്ടായിരവും കാപ്പെക്സിൽ നാലായിരവും തൊഴിലാളികളാണുള്ളത്. രണ്ട് വർഷത്തിനുള്ളിൽ കാഷ്യു കോർപ്പറേഷനിൽ ആയിരവും കാപ്പെക്സിൽ 250 ഉം തൊഴിലാളികളെക്കൂടി നിയമിക്കും.
-കാഷ്യു കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |