SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 AM IST

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്കോളർഷിപ്പ്

p

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന 'വിദ്യാകിരണം' പദ്ധതിക്ക് ജൂലായ് 30 വരെ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്ക് 300 രൂപയും ആറു മുതൽ പത്തുവരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ, മറ്റ് തത്തുല്യ കോഴ്സുകൾക്ക് 750 രൂപയും ഡിഗ്രി, പി.ജി, പോളിടെക്നിക്ക്, തത്തുല്യട്രെയിനിംഗ് കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾക്ക് 1000 രൂപയും പ്രതിമാസ സ്കോളർഷിപ്പ് ലഭിക്കും.

ബി.പി.എൽ വിഭാഗത്തിൽ പെട്ടവരായിരിക്കണം, മാതാപിതാക്കളിൽ ഒരാളുടെ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം, മറ്റു വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവരാവരുത്, സർക്കാർ അംഗീകൃത കോഴ്സുകളിൽ പഠിക്കുന്നവരാകണം തുടങ്ങിയ വ്യവസ്ഥകളുണ്ട്. എല്ലാ ക്ലാസുകളിലേക്കും പരമാവധി പത്തു മാസത്തേക്കാണ്‌ സ്കോളർഷിപ്പ്‌. അപേക്ഷിക്കാനും വിവരങ്ങൾക്കും: suneethi.sjd.kerala.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.