അമ്പലപ്പുഴ: ആന്ധാ പ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കാക്കാഴം പുതുശ്ശേരിൽ വീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരെയാണ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ്.സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർമാരായ എൻ.ബാബു, പി.ടി.ഷാജി, കെ.എസ്.അലക്സ് , അലക്സാണ്ടർ , എസ്.സതീഷ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ് ,എം.ആർ.റെനീഷ്,ആർ.ജയദേവ് , വനിത സിവിൽ എക്സൈസ് ഓഫീസർ ബബിതാ രാജ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |