മുംബയ്: ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞത് 78.13ലെത്തിയതോടെ രൂപയ്ക്ക് ഇന്നലെയുണ്ടായത് റെക്കാഡ് താഴ്ച. ചരിത്രത്തിൽ ആദ്യമായാണ് ഡോളറിനെതിരെ മൂല്യം 78 രൂപയിലും മുകളിലെത്തുന്നത്.
കഴിഞ്ഞ സെക്ഷനിൽ 77.93 രൂപയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് പണപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഉയർന്ന നിലയിലെത്തിയതിനെ തുടർന്ന് ഫെഡറൽ റിസർവ് സ്വീകരിച്ച പ്രതിരോധ നടപടികളാണ് ഏഷ്യൻ കറൻസികൾക്ക് തിരിച്ചടിയായത്. മേയിൽ യു.എസിലെ വാർഷിക വിലക്കയറ്റ നിരക്ക് 40 വർഷത്തെ ഉയർന്ന നിലവാരമായ 8.6 ശതമാനത്തിലെത്തിയിരുന്നു.
അതേസമയം അമേരിക്കയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കുകയാണ്. ഈ വർഷം ജനുവരി മുതൽ 1.87 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപ ഇനത്തിൽ നഷ്ടമായത്. ഈ മാസം യു.എസ് ഫെഡ് റിസർവ് പലിശ നിരക്ക് 0.45 ശതമാനം വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ, പിൻവലിക്കപ്പെടുന്ന വിദേശനിക്ഷേപം ഇനിയും ഉയരാം. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ കാരണമാവും.
രൂപയുടെ തളർച്ച
ഡോളറിനെതിരെ ഇന്നലെ കുറഞ്ഞത്- 20 പൈസ
ഇന്നലത്തെ രൂപയുടെ മൂല്യം- 78.13
കഴിഞ്ഞ സെക്ഷനിലെ രൂപയുടെ മൂല്യം- 77.93
ജനുവരി അമേരിക്കക്ക് നഷ്ടമായ വിദേശ നിക്ഷേപം- 1.87 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |