കൊച്ചി: മുഹബത്ത് ചായയുടെ മധുരം നുണയാൻ പനമ്പിള്ളിനഗറിലെ കെ.വി നഗറിലുള്ള മന്ന റസ്റ്റോറന്റിൽ ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായി രണ്ട് അതിഥികളെത്തി, താരദമ്പതികളായ നയൻതാരയും വിഘ്നേഷും. നയൻതാരയുടെ അമ്മ ഓമന കുര്യനും ഒപ്പമുണ്ടായിരുന്നു.
രണ്ടുമണിക്കൂറോളം മൂവരും ഹോട്ടലിൽ ചെലവഴിച്ചു. നെയ്ച്ചോറും ചിക്കൻകറിയും സ്പെഷ്യൽ വിഭവമായ മുഹബത്ത് ചായയും ആസ്വദിച്ചു. ഇവരെത്തിയപ്പോൾ ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവരും അമ്പരന്നു. ഹോട്ടൽ ജീവനക്കാർക്കൊപ്പം ഫോട്ടോയെടുക്കാനും താരദമ്പതികൾ സമയം കണ്ടെത്തി. തലശേരി സ്വദേശികളും സഹോദരങ്ങളുമായ മുഹമ്മദ് ഹിജാസും ഷാജിലുമാണ് മന്ന റസ്റ്റോറന്റ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |