SignIn
Kerala Kaumudi Online
Thursday, 19 September 2024 1.44 AM IST

സ്ത്രീവിരുദ്ധ പരാമർശം: സി.പി.എം എം.എൽ.എ വിവാദത്തിൽ

Increase Font Size Decrease Font Size Print Page
mla-k-babu

പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ സി.പി.എം നെന്മാറ എം.എൽ.എ കെ.ബാബു അപമാന പരാമർശം നടത്തിയെന്ന് ആക്ഷേപം. 'എത്ര നാണംകെട്ട സമരങ്ങളാണിവിടെ നടക്കുന്നത്. പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാളുണ്ടാകും. അതിൽ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളുമുണ്ടാകും. അവർ മുന്നിൽ നിൽക്കും. ബാരിക്കേഡിൽ വലിഞ്ഞുകേറും. കേറാൻ കഴിയാതെ വന്നാൽ മറ്റുള്ളവർ പിന്നിൽ നിന്ന് തള്ളിക്കൊടുക്കും'. പല്ലശേനിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിഷേധ യോഗത്തിലായിരുന്നു വിവാദ പരാമർശം. എം.എൽ.എയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് അടക്കം രംഗത്തെത്തി.

എന്നാൽ, ആ വാക്കുകളിൽ എന്താണ് തെറ്റ്, അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ, അതിനെയല്ലേ ഞാൻ സൂചിപ്പിച്ചത് എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KBABU MLA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.