അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ കുരിശടി മുതൽ കരീച്ചിറ വരെയുള്ള റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. റീബിൽഡ് കേരള പദ്ധതിയിൽ 61 ലക്ഷം രൂപ ചെലവിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ 200 മീറ്ററോളം നീളത്തിൽ കരിങ്കൽ സംരക്ഷണഭിത്തിയുമുണ്ടാകും. സമീപത്തെ കരീച്ചിറ കോളനി നിവാസികൾക്കുൾപ്പടെ സുഗമമായി സഞ്ചരിക്കാൻ ആവശ്യമായ റോഡ് നാട്ടുകാരുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാർത്ഥ്യമാകുന്നത്. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .എസ് .മായാദേവി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജി .വേണു ലാൽ, പഞ്ചായത്തംഗങ്ങളായ കെ .രാജീവൻ, അഡ്വ.വി. എസ്. ജിനുരാജ്, അസിസ്റ്റൻറ് എൻജിനീയർ ഷാരോൺ സുധാകരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ബിന്ദു മോൾ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |