തിരുവനന്തപുരം : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്റിയുടെ വാർഷിക ട്രോഫിക്ക് തൃശൂർ കൊരട്ടി പൊലീസ് സ്റ്റേഷൻ അർഹമായി. കഴിഞ്ഞ കൊല്ലത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാലക്കാട് പട്ടാമ്പി പൊലീസ് സ്റ്റേഷനുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം മുളന്തുരുത്തി സ്റ്റേഷനാണ് മൂന്നാം സ്ഥാനം.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |