SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 AM IST

പു ക സ എന്നാൽ പുകഴ്‌ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യസംഘം'; ഹരീഷ് പേരടിയ്‌ക്ക് പിന്തുണയുമായി ജോയ് മാത്യു

joy

പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് സംഘടിപ്പിച്ച ശാന്തകുമാർ അനുസ്‌മരണ പരിപാടിയിൽ നടൻ ഹരീഷ് പേരടിയെ ക്ഷണിച്ച ശേഷം അവസാന നിമിഷം ഒഴിവാക്കിയ സംഭവത്തിൽ നടന് പിന്തുണയുമായി ജോയ് മാത്യു. സർക്കാരിനെ വിമർശിച്ച് ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിട്ടതിനാണ് ഒഴിവാക്കിയതെന്ന് ഹരീഷ് പേരടി അറിയിച്ചിരുന്നു. ഈ സംഭവത്തിൽ പുരോഗമന കലാസാഹിത്യ സംഘത്തെ രൂക്ഷമായാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യു വിമർശിക്കുന്നത്.

സത്യം വിളിച്ചുപറയുന്നവരെ, സ്വന്തമായി ചിന്താശക്തിയുള‌ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തയിലൊന്നാണെന്ന്ജോയ് മാത്യു അഭിപ്രായപ്പെട്ടു. സ്വന്തം തീർച്ചകളുടെ സ്വാതന്ത്ര്യം എന്നത് അടിമകളുടെ പാരതന്ത്ര്യത്തെക്കാൾ എത്രയോ മഹത്തരമാണെന്നും പു ക സ എന്നാൽ ഇപ്പോൾ പുകഴ്‌ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക എന്നും അഭിപ്രായപ്പെട്ടു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

സത്യം വിളിച്ചു പറയുന്നവരെ
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ്
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു .ക .സ എന്ന പാർട്ടി സംഘടന
ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാൽ 'പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം 'എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADY, JOY MATHEW, FB POST, PUKASA, PROGRAMME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.