പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹൻലാൽ. എൽ 353 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്. മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...
ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻ്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..
I am delighted to inform you that my 35-year-long friendship and goodwill with Mr. Shibu Baby John is moving into a joint venture to bring you more entertainment. I shall play the lead role in the movie produced by his brand-new film production company, John & Mary Creative.#L353 pic.twitter.com/nVlglXdGC2
— Mohanlal (@Mohanlal) June 18, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |