കോഴിക്കോട്: അഗ്നിപഥ് പ്രക്ഷോഭത്തെതുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റെയിൽവേ റദ്ദാക്കുന്നു. ഇന്നത്തെ മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ട്രെയിനും ചൊവ്വാഴ്ചത്തെ ഒരു ട്രെയിനുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്. നാളത്തെ ട്രെയിൻ: എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ. ചൊവ്വാഴ്ച: ബിലാസ്പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്.
റെയിൽവേക്ക് 200 കോടി നഷ്ടം
ന്യൂഡൽഹി:അഗ്നിപഥ് സമരത്തിൽ ഇന്ത്യൻ റെയിൽവേക്ക് 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. 5 എൻജിനുകളും 50 കോച്ചുകളും പൂർണമായി തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ബിഹാറിൽ സർവീസുകൾ താത്കാലികമായി നിറുത്തി വയ്ക്കാൻ റെയിൽവേ തീരുമാനിച്ചതായും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |