ന്യൂഡൽഹി: മൂക്കിലൂടെ നൽകാവുന്ന കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് ഭാരത് ബയോടെക്. പരീക്ഷണ ഫലം അടുത്തമാസം ഡി സി ജി ഐയ്ക്ക് (ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയ്ക്ക്) കൈമാറുമെന്നും കമ്പനി അറിയിച്ചു.
'വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. പരീക്ഷണ ഫലം ഉടൻ ഡി സി ജി ഐയ്ക്ക് സമർപ്പിക്കും. അനുമതി കിട്ടുകയാണെങ്കിൽ, ഇത് ലോകത്തിലെ ആദ്യത്തെ തെളിയിക്കപ്പെട്ട മൂക്കിലൊഴിക്കുന്ന കൊവിഡ് വാക്സിൻ ആയിരിക്കും'-ഭാരത് ബയോടെക് ചെയർമാനും എംഡിയുമായ ഡോ കൃഷ്ണ എല്ല അറിയിച്ചു.
Paris | We've completed a clinical trial, data analysis is going on. We'll submit the data to regulatory agency. If everything is okay, we'll get permission to launch & it will be world's 1st clinically proven nasal COVID-19 vaccine: Dr Krishna Ella, Chairman & MD, Bharat Biotech pic.twitter.com/stha9oXZ3R
— ANI (@ANI) June 19, 2022
മൂക്കിലൂടെയുള്ള വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് കഴിഞ്ഞ ജനുവരിയിലാണ് ഡി സി ജി ഐ അനുമതി നൽകിയത്. ഈ വാക്സിന് ഒമിക്രോൺ പോലുള്ള പുതിയ കൊവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് സൂചന.
ഇന്ത്യയിൽ കൊവിഡ് വാക്സിൻ മൂന്നാം ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്. രണ്ട് ഡോസ് വാക്സിൻ എടുത്തവർ നിർബന്ധമായും ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മൂന്നാം ഡോസ് മികച്ച പ്രതിരോധ ശേഷി നൽകുമെന്നും ഡോക്ടർ കൃഷ്ണ എല്ല അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |