ബൈക്കിൽ യൂറോപ്പ് ചുറ്റിക്കറങ്ങുകയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അജിത്. സൂപ്പർ ബൈക്കുകളോട് വലിയ അഭിനിവേശമുള്ള താരം പലപ്പോഴും ബൈക്കിൽ യാത്ര ചെയ്യാറുണ്ട്. ഹൈദരാബാദ് - സിക്കിം - ചെന്നൈ എന്നിവിടങ്ങളിൽ 4500 കിലോമീറ്റർ ബൈക്ക് ട്രിപ്പ് നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ യാത്ര ആരാധകരും ഏറ്റെടുത്തു. പാഷൻ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം എന്നാണ് ചിത്രം ഏറ്റെടുത്തു ആരാധകർ കുറിച്ചിരിക്കുന്നത്. യാത്ര കഴിഞ്ഞു മടങ്ങി എത്തുന്ന താരം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. അജിത്തും വിഘ് നേഷ് ശിവനും ആദ്യമായാണ് ഒന്നിക്കുന്നത്.നയൻതാര ചിത്രത്തിൽ നായികയായി എത്തുന്നു എന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |