ശ്രീകൃഷ്ണപുരം: തെരുവുനായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച കെണിയിൽതട്ടി വെള്ളിനേഴി കുറുവട്ടൂരിൽ ഗൃഹനാഥനായ സഹജൻ മരിച്ച കേസിൽ പ്രതികളിലൊരാളെ സംഭവ സ്ഥലത്തെത്തിച്ചു തെളുവെടുപ്പ് നടത്തി. കുറുവട്ടൂർ ഇടുപടിക്കൽ രാജേഷിനെയാണ് (31) ശ്രീകൃഷ്ണപുരം പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വീട്ടുവളപ്പിലുള്ള നാഗക്ഷേത്രത്തിനു സമീപത്തുള്ള തെരുവ് നായ്ക്കളെ കൊല്ലാൻ ഒരുക്കിയ കെണിയിൽ സഹജൻ അറിയാതെ പെടുകയായിരുന്നു. ഐ.പി.സി 304 വകുപ്പ് ചുമത്തിയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |