കുട്ടനാട്: ഊരുക്കരി പൗരാവലിയുടെ നേതൃത്വത്തിൽ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഫിലോസഫിക്ക് രണ്ടാം റാങ്ക് കരസ്ഥമാക്കിയ ദിവ്യ അജയഘോഷ്, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മറ്റു വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു ഊരുക്കരി പബ്ളിക് ലൈബ്രറിയിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ടീച്ചർ അദ്ധ്യക്ഷയായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ ഊരുക്കരി സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ ബിജു കുടുംബശ്രി ചെയർപേഴ്സൺ ഷീജാ ഷാജി പുതുക്കരി ഇടവക വികാരി മാർട്ടിൻ തൈപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു. വാർഡംഗം ഷീന റെജപ്പൻ സ്വാഗതവും ജോസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |