ആലപ്പുഴ: ജി.എസ്.ടിയിലെ അപാകതകൾ വ്യാപാരികളുടെ തലയിൽ കെട്ടിവച്ച് പീഡിപ്പിക്കുന്ന പ്രവണത അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കുഞ്ഞാവു ഹാജി പറഞ്ഞു. സമിതിയുടെ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ് സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനുള്ള മരണാനന്തര ബഹുമതിയായ വ്യാപാര രത്ന പുരസക്കാരവും ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും അദ്ദേഹത്തിന്റെ ഭാര്യ ജുവൈരിയ നസിറുദ്ദീൻ മന്ത്രി പി.പ്രസാദിൽ നിന്നും ഏറ്റുവാങ്ങി. യൂണിറ്റുകളിൽ 25 വർഷം പൂർത്തിയാക്കിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരെയും വിദ്യാഭ്യാസ - കായിക രംഗങ്ങളിൽ മികവ് തെളിയിച്ച വ്യാപാരികളുടെ മക്കളെയും ഉപഹാരം നൽകി ആദരിച്ചു .സംസ്ഥാന ട്രഷറർ ദേവസ്യാ മേച്ചേരി മുഖ്യപ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രൻ ,അബ്ദുൾ ഹമീദ്, തോമസ് കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, കെ.എൻ.ദിവാകരൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൾ സെലാം, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ.റിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു .
പുതിയ ഭാരവാഹികൾ: രാജു അപ്സര (പ്രസിഡന്റ്), വി.സബിൽരാജ് (ജനറൽ സെക്രട്ടറി), ജേക്കബ് ജോൺ ട്രഷറർ), സജു പാർത്ഥസാരഥി, വർഗീസ് വല്ലാക്കൽ, കെ.എസ്.മുഹമ്മദ്, ആർ.സുഭാഷ്, വി.സി.ഉദയകുമാർ, ഹരിനാരായണൻ, പ്രതാപൻ സൂര്യാലയം, എ.കെ.ഷംസുദ്ദീൻ (വൈസ് പ്രസിഡന്റുമാർ) വേണുഗോപാലക്കുറുപ്പ്, പി.സി.ഗോപാലകൃഷ്ണൻ, നസീർ പുന്നയ്ക്കൽ, ഐ.ഹലീൽ, മുഹമ്മദ് നജീബ്, ടി.ഡി.പ്രകാശൻ, ജി.മണിക്കുട്ടൻ, ജേക്കബ് സ്കറിയ, അബ്ദുൾറഷീദ് (സെക്രട്ടറിമാർ) സുനീർ ഇസ്മയിൽ, ടോമി പുലിക്കാട്ടിൽ, ബി.മെഹബൂബ്, ജോസഫ് ഫ്രാൻസിസ്, ജോസ് കൂമ്പയിൽ (സെക്രട്ടറിമാർ) അശോകപ്പണിക്കർ, മുസ്തഫ റാവുത്തർ, എബ്രഹാം പറമ്പിൽ, കെ.എൻ.അനിരുദ്ധൻ (രക്ഷാധികാരികൾ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |