SignIn
Kerala Kaumudi Online
Friday, 26 April 2024 12.04 PM IST

ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്യും!

ration

റേഷൻ വ്യാപാരികൾക്ക് വിദേശത്ത് പോകാം, മൂന്ന് മാസം അവധി

ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് ജോലി ആവശ്യത്തിനല്ലാതെ തീർത്ഥാടനം ഉൾപ്പെടെയുള്ള വിദേശ സന്ദർശനം നടത്തുന്നതിന് അവധി അനുവദിച്ച സർക്കാർ ഉത്തരവിനെതിരെ റേഷൻ ലൈസൻസികളുടെ പ്രതിഷേധം. അവധിക്കാലയളവിൽ ലൈസൻസ് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് മറ്റൊരു കടയ്ക്കു നൽകണമെന്ന വ്യവസ്ഥയാണ് വിവാദകരമായിരിക്കുന്നത്. ഇത് തങ്ങളെ അപമാനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.

ഹജ്ജ, ഉംറ തുടങ്ങിയ തീർത്ഥാടനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വിദേശ സന്ദർശനം നടത്തുന്നതിനാണ് റേഷൻ വ്യാപാരികൾക്കു മൂന്നു മാസം വരെ അവധി അനുവദിക്കുന്നത്. ഇതിനായി അവധിയുടെ ആവശ്യം തെളിയിക്കുന്ന രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫിസർക്ക് മുൻകൂറായി അപേക്ഷ നൽകണം. ലീവ് കാലയളവിൽ കട സസ്‌പെൻഡ് ചെയ്ത് സമീപത്തെ മറ്റൊരു കടയിലേക്ക് അറ്റാച്ച് ചെയ്യും. കാലാവധിക്കുള്ളിൽ തിരികെ വന്ന് താലൂക്ക് സപ്ലൈ ഓഫിസിൽ റിപ്പോർട്ട് ചെയ്താൽ മാത്രമേ കടയുടെ അംഗീകാരം പുന:സ്ഥാപിക്കുകയുള്ളൂ.

സാധാരണ, റേഷൻ കടയിൽ ക്രമക്കേടു കണ്ടെത്തുമ്പോഴാണു ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആ കടയിലെ കാർഡ് ഉടമകൾക്കു മറ്റൊരിടത്തു നിന്നു സാധനങ്ങൾ വാങ്ങാൻ സൗകര്യം ഒരുക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽപെട്ട റേഷൻ വ്യാപാരികൾക്കു വിദേശത്തു തീർത്ഥാടനത്തിനു അവധി അനുവദിക്കാൻ മന്ത്രിയും വ്യാപാരി സംഘടനാ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയപ്പോൾ തീർത്ഥാടകൻ 'പ്രതി'യാകുന്ന സ്ഥിതിയായി എന്നാണ് ലൈസൻസികളുടെ ആരോപണം.

14,000റേഷൻ വ്യാപാരികളും അത്രയും തന്നെ തൊഴിലാളികളുമുണ്ട്. ജില്ലയിൽ 1240 റേഷൻ കടകളാണ് നിലവിലുള്ളത്. ഞായറാഴ്ചളിലാണ് വകുപ്പിന്റെ അംഗീകൃത അവധി അവദിച്ചിട്ടുള്ളത്.

# വൈകിയാലും നടപടി

അവധി കാലാവധി കഴിഞ്ഞും തിരിച്ചെത്താൻ സാധിക്കില്ലെങ്കിൽ വിവരം ലൈസൻസി ടി.എസ്.ഒയെ അറിയിക്കണം. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അവധി നീട്ടി കൊടുക്കുന്നതിനുള്ള പുതിയ ഉത്തരവ് പുറപ്പെടുവിക്കും. വിവരം ബോദ്ധ്യപെടുത്തിയില്ലെങ്കിൽ അറിയിച്ചില്ലെങ്കിൽ തുടന്നുള്ള 30 ദിവസത്തിനകം ലൈസൻസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കഴിയും.

#അവധിക്കുള്ള മാർഗനിർദേശങ്ങൾ

*. ഹജ്ജ, ഉംറ തുടങ്ങിയ തീർത്ഥാടന ആവശ്യങ്ങൾക്ക് വിദേശ സന്ദർശനം നടത്തുന്നതിന് മൂന്ന് മാസം അവധി

* ആവശ്യമായ രേഖകൾ സഹിതം താലൂക്ക് സപ്ളെെ ഓഫീസർക്ക് അപേക്ഷ നൽകണം

* താലൂക്ക് സപ്ളെെ ഓഫീസർ റിപ്പോർട്ട് സഹിതം ജില്ലാ സപ്ളെെ ഓഫീസർക്ക് നൽകണം

* ഡി.എസ്.ഒ പരിശോധിച്ച് അർഹത ബോദ്ധ്യപ്പെട്ടാൽ അവധി അനുവദിക്കും

* അവധി അനുവദിച്ച ശേഷം മാത്രമേ ലൈസൻസിക്ക് അവധിയിൽ പ്രവേശിക്കാനാവൂ.

* അവധി കഴിഞ്ഞു വന്ന ശേഷം ലൈസൻസി താലൂക്ക് സപ്ളെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം

* ഡിപ്പോയുടെ അംഗീകാരം പുന:സ്ഥാപിക്കുന്നതിന്റെ നടപടിക്രമം ഡി.എസ്.ഒ പുറപ്പെടുവിക്കും

...............................

"ലൈസൻസി അവധി ചോദിച്ചാൽ സസ്‌പെൻഷൻ നൽകുന്ന ഉത്തരവ് വിചിത്രമാണ്. ലൈസൻസികൾ നിർദേശിക്കുന്ന അനന്തര അവകാശിക്കോ സെയിൽസ് മാനോ ഈ കാലയളവിൽ റേഷൻ കട നടത്താൻ കഴിയുന്ന വിധം ഉത്തരവ് പുനക്രമീകരിക്കണം.

എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.