SignIn
Kerala Kaumudi Online
Thursday, 19 September 2024 5.15 PM IST

മണ്ണിന് കവചമാകാൻ സദ്‌ഗുരുവിന്റെ യാത്ര

Increase Font Size Decrease Font Size Print Page

sadhguru

സദ്ഗുരുവിന്റ സേവ് സോയിൽ പര്യടനത്തിന്

ഇന്ന് കോയമ്പത്തൂരിൽ സമാപനം

........................................

നമ്മുടെ മണ്ണിന് കവചമൊരുക്കാൻ 27 രാജ്യങ്ങളിലൂടെ സദ്ഗുരുവിന്റെ യാത്ര ഒരു ലോകത്തെ ഏകോപിപ്പിക്കുകയാണ്. 100 ദിവസത്തെ 'സേവ് സോയിൽ ' യാത്രയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു, ' ഈ യാത്ര ഭാരതമണ്ണിന്റെ കരുത്ത് ലോകത്തിനു പരിചയപ്പെടുത്തി.' ലോകമെമ്പാടും ഫലഭൂയിഷ്ഠമായ മണ്ണിന് അപകടകരമാം വിധം പരിക്കേൽക്കുകയും, അത് ആഗോളഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സദ്ഗുരു മണ്ണിനെ രക്ഷിക്കൂ യജ്ഞത്തിന് തുടക്കം കുറിച്ചത്. സദ്ഗുരു ഇതിനായി ഒരു ബൈക്ക് യാത്ര ആരംഭിച്ചു.


നിർജ്ജീവമാകുന്ന മണ്ണ്
മണ്ണ് ജീവന്റെ സ്രോതസ്സാണ്, മണ്ണിലെ ജൈവാംശത്തിന്റെ
അളവു നഷ്ടമാകുന്നത് മനുഷ്യരാശിയുടെ നിലനില്പ് അപകടത്തിലാക്കുന്നു.
ജൈവാംശം ഇല്ലാതായി, ഭക്ഷ്യോത്‌പാദനത്തിനുള്ള കഴിവ് നഷ്ടപ്പെടുന്ന മണ്ണ്
വെറും മണലായി മാറുന്നു. മണ്ണിലെ ജൈവവൈവിദ്ധ്യവും, മണ്ണിനടിയിൽ വസിക്കുന്ന ജീവജാലങ്ങളും ചെടികളും തമ്മിലുള്ള പോഷക വിനിമയവും ഭക്ഷ്യസുരക്ഷ മാത്രമല്ല, നമ്മുടെ ഭക്ഷണത്തിന്റെ പോഷകഗുണവും നിർണയിക്കുന്നു.

ലോകം ഈ മുന്നേറ്റത്തെ

ആശ്ലേഷിക്കുന്നു

27 രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രയിലുടനീളം സദ്ഗുരു ശാസ്ത്രജ്ഞർ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സമൂഹത്തിൽ സ്വാധീനമുള്ള പ്രമുഖർ എന്നിവരെ കാണുകയും പ്രതിസന്ധി പരിഹരിക്കാൻ പൊതുസ്വകാര്യ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ മുന്നേറ്റത്തിൽ അദ്ദേഹത്തിനു ലഭിച്ച പ്രതികരണം വിസ്മയിപ്പിക്കുന്നതാണ്. സദ്ഗുരുവിനെപ്പോലുള്ളവർ ഈ സന്ദേശവുമായി എത്തുമ്പോൾ, ആളുകൾ അദ്ദേഹത്തിനൊപ്പം പാടുന്നു, നൃത്തം
ചെയ്യുന്നു. മണ്ണിനെ രക്ഷിക്കൂ എന്ന അദ്ദേഹത്തിന്റെ സന്ദേശം അവരുടെ മനസിൽ പ്രതിഫലിക്കുകയും അത് കുട്ടികളിലേക്ക് പകരുകയും ചെയ്യുന്നു.

നാഴികക്കല്ലുകൾ


ഈ മുന്നേറ്റം ആരംഭിച്ചതു മുതൽ ഇതുവരെ, 74 രാജ്യങ്ങൾ മണ്ണിനെ രക്ഷിക്കൂ എന്ന യജ്ഞത്തിനായി പ്രവർത്തിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ മുന്നേറ്റം ലോകമെമ്പാടുമുള്ള 280 കോടി ആളുകളെ സ്പർശിച്ചിട്ടുണ്ട്. ഏഴ് കരീബിയൻ രാജ്യങ്ങൾ, അസർബൈജാൻ, റൊമാനിയ, യു.എ.ഇ എന്നിവ മണ്ണിനെ രക്ഷിക്കാനുള്ള നയങ്ങൾ ആവിഷ്‌കരിക്കാൻ മണ്ണിനെ രക്ഷിക്കൂ മുന്നേറ്റത്തിനൊപ്പം ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനും മണ്ണിന്റെ പുനരുജ്ജീവനത്തിലൂടെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാനുമുള്ള ഫ്രഞ്ച് ഗവൺമെന്റിന്റെ ഫോർ പെർ തൗസന്റ് (ആയിരത്തിൽ നാല്) എന്ന സംരംഭം മണ്ണിനെ രക്ഷിക്കൂ മുന്നേറ്റത്തിനൊപ്പം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഏറ്റവും സ്വാധീനമുള്ള അന്താരാഷ്ട്ര സർക്കാരിതര ഇസ്ലാമിക സംഘടനകളിലൊന്നായ മുസ്ലിം വേൾഡ് ലീഗ്, മണ്ണിനെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള ആഗോള മുന്നേറ്റത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.
ഭാരതത്തിലും അതേ പ്രതികരണമാണ് ലഭിക്കുന്നത്.

സദ്ഗുരു, 26 രാജ്യങ്ങളിലൂടെയുള്ള യാത്ര പൂർത്തിയാക്കിയതിനു ശേഷം ഒൻപത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ യാത്രതുടരാൻ ഗുജറാത്തിലെ തുറമുഖ നഗരമായ ജാംനഗറിലെത്തി. അതിനുശേഷം ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഈ മുന്നേറ്റവുമായി ധാരണാപത്രം ഒപ്പുവച്ചു.


യാത്ര തുടരുന്നു
2022 മാർച്ച് 21ന് യാത്ര ആരംഭിച്ച സദ്ഗുരു തന്റെ പ്രതിബദ്ധതയിൽ
അക്ഷീണനായിരുന്നു. യൂറോപ്പിൽ, മഞ്ഞ്, മഴ, പൂജ്യത്തിന് താഴെയുള്ള താപനില എന്നിവയുൾപ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്, പിന്നീട് മണൽക്കാറ്റും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ കൊടുംചൂടും സഹിച്ചു. നൂറ് ദിവസങ്ങളിൽ 30,000 കി.മീ. യാത്ര ചെയ്യേണ്ടതുകൊണ്ട്, മണിക്കൂറുകൾ നീണ്ട യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. അതോടോപ്പം കൃത്യസമയത്ത് ഒരു സ്ഥലത്തെത്താനുള്ള സദ്ഗുരുവിന്റെ പ്രതിബദ്ധത കാരണം, ഏതു സാഹചര്യത്തിലും സമയക്രമത്തിൽ മാറ്റം വരുത്തിയില്ല. ഒരു ദിവസം, റൊമാനിയയിൽ നിന്ന് തുർക്കിയിലേക്കുള്ള യാത്രയിൽ 65 കാരനായ യോഗി രാവിലെ എട്ട് മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുമണി വരെ തുടർച്ചയായി യാത്ര ചെയ്തു . എന്തിനാണ് ഇത്രയും ആപത്കരമായ ബൈക്ക് യാത്രയെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നു, ' ഇത് അപകടകരമാണ്. പക്ഷേ ഞാൻ ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ, നമ്മൾ ഗുരുതരമായി ഖേദിക്കേണ്ടിവരും . ഈ കാര്യം എല്ലാ യുവജനങ്ങളും മനസ്സിലാക്കണം.'
2045 ഓടെ ലോകജനസംഖ്യ 900 കോടി കവിയും. അതേസമയം മരുഭൂവത്‌ക്കരണത്താൽ ഭക്ഷ്യോത്‌പാദനത്തിൽ 40 ശതമാനം കുറവുണ്ടാകും. ഒരിഞ്ച് മേൽമണ്ണ് രൂപപ്പെടാൻ നൂറ്റാണ്ടുകൾ എടുത്തേക്കാം, എന്നാൽ, ഓരോ സെക്കൻഡിലും ഒരു ഏക്കർ മണ്ണ് നമുക്ക് നഷ്ടപ്പെടുന്നു. മണ്ണിന്റെ ജൈവാംശം വർദ്ധിപ്പിക്കാനാവശ്യമായ നയപരമായ ഇടപെടലുകൾ കൊണ്ടുവന്നാൽ, അടുത്ത 15 - 20 വർഷത്തിനുള്ളിൽ കേടുപാടുകൾ പരിഹരിക്കാൻ കഴിയുന്ന സമയ മുനയിലാണ് നാം നിൽക്കുന്നത്.
ജനാധിപത്യ രാജ്യങ്ങളിൽ, സർക്കാരുകൾ ജനവിധിയെ പിന്തുടരുന്നു. മണ്ണിന്റെ നാശം തടയാൻ ദേശീയനയത്തിൽ മാറ്റങ്ങൾ വരുത്തുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കാൻ ഈ മുന്നേറ്റം ജനങ്ങളിലേക്ക് എത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAVE SOIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.