കൊച്ചി: പെരിന്തൽമണ്ണ സ്വദേശിനി ഡോ. ജാനറ്റ് ഹാജരാക്കിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടും സർട്ടിഫിക്കറ്റിൽ സംശയം പ്രകടിപ്പിച്ച് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിനുള്ള അപേക്ഷ നിരസിച്ച സി-മെറ്റ് അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജാനറ്റിന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് ഒരു മാസത്തിനകം നടപടിയെടുക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സി-മെറ്റ് (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി) അധികൃതർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |