SignIn
Kerala Kaumudi Online
Thursday, 19 September 2024 7.11 AM IST

കെമിസ്ട്രി വിജയ ശതമാനവും എ പ്ലസുകാരും കുറഞ്ഞു

Increase Font Size Decrease Font Size Print Page
exam

തിരുവനന്തപുരം: ചോദ്യപേപ്പറും ഉത്തരസൂചികയും വിവാദത്തിലാക്കിയ പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും കുറവ്. 18,0900 വിദ്യാർത്ഥികളിൽ 16,1254 പേരാണ് കെമിസ്‌ട്രി പരീക്ഷയിൽ വിജയിച്ചത്. വിജയശതമാനം 89.14. കഴിഞ്ഞ വർഷം ഇത് 93.24 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം 178158 വിദ്യാർത്ഥികളിൽ 166121 പേരും വിജയിച്ചിരുന്നു.

കഴിഞ്ഞ വർഷം 64308 പേർ കെമിസ്ട്രിയിൽ എ പ്ലസ് നേടിയിരുന്നു. എന്നാൽ ഇത്തവണ അത് 30615 ആയി കുറഞ്ഞു. കെമിസ്ട്രി മൂല്യനിർണയത്തിനായി 12 അദ്ധ്യാപകർ അടങ്ങിയ സമിതി തയാറാക്കിയ ഉത്തരസൂചിക കുട്ടികൾക്ക് അനർഹമായി മാർക്ക് നൽകാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കാണിച്ച് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം തള്ളിയിരുന്നു. തുടർന്ന് ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകൻ സമർപ്പിച്ച സൂചിക മൂല്യനിർണയത്തിനായി നൽകിയതും വിവാദമായി. ഇതിൽ പ്രതിഷേധിച്ച് കെമിസ്ട്രി അദ്ധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചു. ഒടുവിൽ 15 അംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരസൂചിക പരിശോധിക്കുകയും പുതിയ സൂചിക തയാറാക്കുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.